Connect with us

International

പുകമഞ്ഞ്: ചൈനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം

Published

|

Last Updated

ഷാങ്ഹായ്: കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ അതിവേഗപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി മരണം. ട്രക്കുകളും ബസുകളും ഉള്‍പ്പെടെ മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിച്ചത്. 18 പേര്‍ മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് പരിക്കേറ്റു.

അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. “അതിഗ പുകമഞ്ഞാണ്” അപകടമുണ്ടാക്കിയതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ടു മാസം മുമ്പ് ബസ് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

Latest