എം എ യൂസുഫലിക്കു ആജീവനാന്ത പുരസ്‌കാരം

Posted on: November 15, 2017 7:20 pm | Last updated: November 15, 2017 at 7:20 pm
SHARE

ദുബൈ: ഐ ടി പി മീഡിയ കമ്പനിയുടെ അറേബിയന്‍ ബിസിനസ് അവാര്‍ഡ്സില്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി അര്‍ഹനായി.
മുന്‍ യു എ ഇ മന്ത്രി ശൈഖാ ലുബ്ന അല്‍ ഖാസിമി, ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയും മലയാളിയുമായ സണ്ണി വര്‍ക്കി, ദുബൈ ഡ്യൂട്ടി ഫ്രീ എം ഡി കോം മക്ലൂലിന്‍, ഇമാര്‍ ഗ്രൂപ് മേധാവി മുഹമ്മദ് അല്‍ അബ്ബാര്‍, അല്‍ഷായ ഗ്രൂപ് മേധാവി മുഹമ്മദ് അല്‍ഷായ എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. മേഖലയില്‍ 30 വര്‍ഷം മികച്ച സേവനം നടത്തിയ വാണിജ്യ സാമൂഹിക മുന്‍നിരക്കാരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നു ഐ ടി പി മീഡിയ ഗ്രൂപ് വ്യക്തമാക്കി.

ഐ ടി പി മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണിതെന്നും അറിയിച്ചു. ഐ ടി പി സി ഇ ഒ അലി അകാവിയില്‍ നിന്ന് യൂസുഫലി പുരസ്‌കാരം ഏറ്റു വാങ്ങി. ഐ ടി പി ചെയര്‍മാന്‍ ആന്‍ഡ്രൂ നീല്‍ ആമുഖ പ്രഭാഷണം നടത്തി.