തോമസ്ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് കാനം

Posted on: November 15, 2017 6:56 pm | Last updated: November 16, 2017 at 9:14 am
SHARE

കൊല്ലം: സിപിഐയ്‌ക്കെതിരെ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇടതു മുന്നണിയുടെയോഗത്തില്‍ ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നതിന്റെ കാരണം പരസ്യമായി പറയേണ്ടതല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.