ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗദര്‍ശനവുമായി ഐ പി എ എന്‍ക്യൂറ മീറ്റ് സംഘടിപ്പിച്ചു

Posted on: November 15, 2017 6:33 pm | Last updated: November 15, 2017 at 6:33 pm
SHARE
ഐ പി എ എന്‍ക്യൂറ മീറ്റില്‍ പങ്കെടുത്ത സംരംഭകര്‍ ഗുരു സന്തോഷ് ബാബുവിനൊപ്പം

ദുബൈ: ദുബൈയിലെ ബിസിനസ് സംരംഭക വികസന വേദിയായ ഐ പി എ എന്‍ക്യൂറ മീറ്റ് സംഘടിപ്പിച്ചു. 150ലധികം രാജ്യങ്ങളിലെ മുഖ്യധാരാ ബിസിനസ്-സംരംഭക മേധാവികള്‍ക്ക് കണ്‍സല്‍ട്ടിംഗ് നല്‍കുന്ന രാജ്യന്തര സംരംഭക ഗുരു സന്തോഷ് ബാബു ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രത്യേക സെഷന്‍ ചടങ്ങില്‍ അവതരിപ്പിച്ചു.

ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ സ്വാഗതം പറഞ്ഞു. സ്വന്തം സംരംഭത്തെയും തന്റെ കഴിവുകളെയും ദൗര്‍ബല്യങ്ങളെയും തിരിച്ചറിയുകയാണ് ഒരു സംരംഭകന്‍ ആദ്യം ചെയ്യേണ്ടതെന്ന് സന്തോഷ് ബാബു പറഞ്ഞു.
റിപ്പോര്‍ട്ട് ഐ പി എ സ്ട്രാറ്റജിക് ഡയറക്ടര്‍ കെ പി സഹീര്‍ സ്റ്റോറീസ് അവതരിപ്പിച്ചു. യു എ ഇ ഭരണകൂടം പ്രഖ്യാപിച്ച ദാന വര്‍ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ പി എയുടെ നേതൃത്വത്തിലും നിരവധി സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണെന്ന് സഹീര്‍ സ്റ്റോറീസ് അറിയിച്ചു. സന്തോഷ് ബാബുവിന് അഫ്‌നാസ് മൊമെന്റോ സമ്മാനിച്ചു. പുതിയതായി ഐ പി എയുടെ ഭാഗമായ ബിസിനസുകരെ എന്‍ക്യൂറ വേദിയില്‍ പരിചയപ്പെടുത്തി. ഐ പി എ അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ വിനോദപരിപാടികളും അരങ്ങേറി. ഐ പി എ വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ നന്ദി പറഞ്ഞു. ജോജോ സി കാഞ്ഞിരക്കാടന്‍ ചടങ്ങിന് അവതാരകനായി

 

LEAVE A REPLY

Please enter your comment!
Please enter your name here