തത്‌വീര്‍ ഫോറം വിദേശികളെയും ഉള്‍പെടുത്തും

Posted on: November 15, 2017 6:00 pm | Last updated: November 15, 2017 at 6:00 pm
SHARE

ഷാര്‍ജ: ഷാര്‍ജയില്‍ തത്‌വീര്‍ ഫോറത്തിന് കീഴില്‍ യുവതീ യുവാക്കള്‍ക്ക് നല്‍കുന്ന നേതൃഗുണ പരിശീലന പദ്ധതിയില്‍ ഇന്ത്യക്കാര്‍ ഉള്‍പെടെ വിദേശികള്‍ക്ക് അവസരമുണ്ടെന്നു ചെയര്‍മാന്‍ ജാസിം മുഹമ്മദ് അല്‍ ബലൂശി അറിയിച്ചു. 25നും 35നും ഇടയില്‍ പ്രായമുള്ള, അവരവരുടെ മേഖലകളില്‍ മികവുള്ള നാനൂറോളം ആളുകള്‍ക്കാണ് പരിശീലനം നല്‍കുക.

പൊതു സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്‍കാം. വികസനത്തില്‍ യു എ ഇയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് വിവിധ എമിറേറ്റുകളില്‍ ഉള്ള പദ്ധതിയുടെ ഭാഗമാണ് ഷാര്‍ജയിലേത്. അമേരിക്കന്‍ സര്‍വകലാശാല അടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ ഫോറവുമായി സഹകരിക്കുന്നുവെന്നും ജാസിംമുഹമ്മദ് വ്യക്തമാക്കി.