പിണറായി വിജയന് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കെ.സുരേന്ദ്രന്‍

Posted on: November 15, 2017 4:54 pm | Last updated: November 15, 2017 at 4:54 pm
SHARE

തിരുവനന്തപുരം: പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണ്. ഒരു മാലിന്യം കൂടി പുറത്തു പോയെന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാമെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ചാണ്ടി രാജിവച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പററിയില്ല എന്നതാണ് സത്യം. കോടതിയില്‍ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വര്‍ത്തമാനവും സര്‍ക്കാരിന് അവകാശപ്പെടാനില്ല.

രാജി വെച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാന്‍ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here