Connect with us

Kerala

തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം; ചീമുട്ടയേറ്; കരിങ്കൊടി

Published

|

Last Updated

ആലപ്പുഴ: മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാജിവെച്ചിട്ടും അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ കൊച്ചിക്ക് പോകവേ അടൂരില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും കരിങ്കൊടി പ്രയോഗം നടത്തുകയും ചെയ്തു.

പോലീസ് അകമ്പടിയോടെയായിരുന്നു ചാണ്ടിയുടെ യാത്ര. തോമസ് ചാണ്ടിയെ അനുഗമിക്കുന്നതില്‍ നിന്ന് പോലീസ് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.