Connect with us

Kerala

ജിഷ്ണു കേസില്‍ സര്‍ക്കാറിന് തത്പര്യക്കുറവെന്ന് സുപ്രീം കോടതി

Published

|

Last Updated

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ സര്‍ക്കാറിന് താത്പര്യക്കുറവുണ്ടെന്നും അന്വേഷണത്തിലെ കാലതാമസം അതാണ് സൂചിപ്പിക്കുന്നതെന്നും സുപ്രീം കോടതി വിലയിരുത്തി. വിഷയത്തില്‍ കളളക്കളിയുണ്ടോയെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ ഹാജരാകണം. കേസ് ഡയറിയിലെ സുപ്രധാനഭാഗങ്ങളുടെ പരിഭാഷയും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചവരെ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. അന്വേഷണം സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി.

അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സിബിഎ, സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്നുമായിരുന്നു സിബിഐ അറിയിച്ചത്.