വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Posted on: November 15, 2017 12:05 pm | Last updated: November 15, 2017 at 12:05 pm
SHARE

വടകര: വടകരയില്‍ നവജാത ശിശുവിനെ നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് നഗരത്തിലെ കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് ഏതാണ്ട് ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഹോട്ടലുകളില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്നവരാണ് റോഡരികില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ യുവതിയും യുവാവുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. ഇവര്‍ പലതവണ ബൈക്കില്‍ സഞ്ചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതായി ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here