Connect with us

Kerala

ദിലീപിനെ വീണ്ടും ചോദ്യംചെയ്യുന്നു

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്. എസ് പി സുദര്‍ശനന്‍, സി എ ബൈജു പൗലോസ് എന്നിവരാണ് ചോദ്യംചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ചികിത്സയിലായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഡോക്ടറുടെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് പ്രധാനമായും ചോദ്യംചെയ്യല്‍. കേസില്‍ അന്വേഷണ സംഘം ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. കേസില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.