എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

Posted on: November 15, 2017 9:20 am | Last updated: November 15, 2017 at 2:03 pm
SHARE

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീളുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നു.  തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണിത്. സെക്രട്ടേറിയറ്റിലെ മുറിയിലുണ്ടായിട്ടും മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തിനെത്തിയില്ല. സിപിഐ മന്ത്രിമാര്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയില്‍ യോഗം ചേര്‍ന്നു.

ഒരു നിമിഷം പോലും തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരാന്‍ പാടില്ലെന്നാണ് സിപിഐ നിലപാട്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്താല്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.