ഇടത് സര്‍ക്കാര്‍ തോമസ് ചാണ്ടിയെ കൊണ്ട് നിരങ്ങുന്നു: കുഞ്ഞാലിക്കുട്ടി

Posted on: November 14, 2017 10:51 pm | Last updated: November 14, 2017 at 10:51 pm

പട്ടാമ്പി: ഇടതുപക്ഷത്തിന് ഭരിക്കാനറിയില്ലെന്നും അവര്‍ തോമസ് ചാണ്ടിയെ കൊണ്ട് നിരങ്ങുകയാണെന്നും മുസ്‌ലിംലീഗ് ദേശീയജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ എല്‍ ഡി എഫ് തോമസ് ചാണ്ടിയെ രാജിവെപ്പിക്കണം.

എത്ര പെട്ടെന്ന് അതിന് കഴിയുന്നുവോ, എങ്കില്‍ അത്രയും നല്ലപേര് കിട്ടും. എത്രയോ മന്ത്രിമാര്‍ ഇവിടെ രാജിവെച്ചിട്ടുണ്ട്. ആര് പറഞ്ഞാലും രാജിവെക്കാതിരിക്കുന്ന ഒരു മന്ത്രി ഇതുപോലെ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കത്തിന് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.