റേഷന്‍ കാര്‍ഡ് വില വര്‍ധനവിലൂടെ സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി: രമേശ് ചെന്നിത്തല

Posted on: November 14, 2017 10:49 pm | Last updated: November 14, 2017 at 10:49 pm
SHARE
റേഷന്‍ കാര്‍ഡ് വില വര്‍ധനവിലൂടെ സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി: രമേശ് ചെന്നിത്തല

വടക്കഞ്ചേരി: പുതിക്കിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരലായന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യു ഡി എഫ് പടയൊരുക്കം യാത്രക്ക് തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

വിലക്കയറ്റം ദിനംപ്രതി കുതിച്ച് പൊങ്ങുകയാണ്. മനുഷ്യന്‍മാര്‍ക്ക് മാത്രമാണ് നമ്മുടെ നാട്ടില്‍ വിലയില്ലാത്തത്. 3 മുതല്‍ 90 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ പീഡനങ്ങളാണ് നടക്കുന്നത്. കൈയേറ്റക്കാര്‍ക്കൊപ്പമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് മന്ത്രി തോമസ് ചാണ്ടിയുടേയും, ജോയ്‌സ് ജോര്‍ജ് എംപിയുടേയും കൈയേറ്റങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി പി മുത്തു അധ്യക്ഷത വഹിച്ചു.

ജാഥാ അംഗങ്ങളായ ബെന്നി ബഹന്നാന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ പി മോഹനന്‍, ജോണി നെല്ലൂര്‍, വി റാം മോഹന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, യു ഡി എഫ് ചെയര്‍മാന്‍ എ രാമസ്വാമി, വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, വി സി കബീര്‍, ശാന്താ ജയറാം, പാളയം പ്രദീപ്, എ ആണ്ടിയപ്പു, ഡോ.അര്‍സ്സലന്‍ നിസ്സാം, തോമസ് ജോണ്‍, കെ ഇ എം ഖനി, എം എസ് അബ്ദുള്‍ ഖുദ്ദൂസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊല്ലങ്കോട്, ആലത്തൂര്‍, ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി സെന്റര്‍, പട്ടാമ്പി, കുറ്റനാട് എന്നീ നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം യാത്ര തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here