Connect with us

Kerala

ദേവസ്വം ബോര്‍ഡിനെ പിരിച്ച് വിട്ടത് ഉചിതമായ നടപടി :വെള്ളാപള്ളി

Published

|

Last Updated

എസ് എന്‍ ഡി പി വടക്കഞ്ചേരി യൂനിയന്‍ മഹാസമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ദേവസ്വം ബോര്‍ഡിനെ പിരിച്ച് വിട്ട എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം ഉചിതമായ നടപടിയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ പറഞ്ഞു.

എസ് എന്‍ ഡി പി വടക്കഞ്ചേരി യൂനിയന്‍ സംഘടിപ്പിച്ച മഹാസമ്മേളനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടലുകളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. അബ്രാഹ്മണനെ ശാന്തിക്കാരനാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരിന്റ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. മറ്റേത് ഗവണ്‍മെന്റാണെങ്കിലും ഇത്തരമൊരു നടപടിക്ക് മുതിരില്ല. ഇതില്‍ ദേവസ്വം മന്ത്രിക്ക് പ്രത്യേകം അഭിമാനിക്കാം.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ വി സദാനന്ദന്‍, യൂണിയന്‍ സെക്രട്ടറി കെ എസ് ശ്രീജേഷ്, ആദിത്യവര്‍ദ്ധന്‍, എന്‍ ആര്‍ സുരേഷ്, പി കെ ഹരിദാസ്, എന്‍ സി രഞ്ജിത്ത്, കെ കൃഷ്ണന്‍, പി കെ രാധാകൃഷ്ണന്‍, പി ബിനു, കെ ശ്രീധരന്‍, വി പ്രദീപ് കുമാര്‍, ലതിക കലാധരന്‍, സ്മിത മോഹനന്‍,സുജാത മനോജ്, ടി സി പ്രകാശ്, സി ഷനോജ്, കെ സഹേഷ്, കെ എസ് ബാബുരാജ് സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് യൂണിയന്‍ നിര്‍മിച്ച് നല്‍്കിയ വീടിന്റെ താക്കോല്‍ ദാനവും വായ്പാ വിതരണവും നടന്നു.

 

 

Latest