Connect with us

International

ഭീകരതക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പോരാടണം; ആസിയാനില്‍ പ്രധാനമന്ത്രി

Published

|

Last Updated

മനില: ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് ആസിയാന്‍ രാജ്യങ്ങളോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഭീകരവാദത്തിനെതിരെയും വിഘടനവാദത്തിനെതിരെയും ഒറ്റയ്ക്കു പോരാടി ബുദ്ധിമുട്ടുന്നതിന് പകരം എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പോരാടാനുള്ള സമയമായിരിക്കുന്നു. ഇതിനായി ഇന്ത്യുടെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും നല്‍കും. മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനം വളര്‍ത്തുന്നതിനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആസിയാന്‍ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ്, ജപ്പാന്‍, വിയറ്റ്്‌നാം, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി. മ്യാന്‍മാര്‍ കൂടി അംഗമാണെങ്കിലും റോഹിങ്ക്യന്‍ വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ ആസിയാന്‍ ഉച്ചകോടിയില്‍ ഉണ്ടായില്ല. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ടുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധരംഗത്തെ സഹകരണത്തിനുള്‍പ്പെടെ നാലു കരാറുകള്‍ ഒപ്പു വച്ചു