മലിനീകരണം: കെജിരിവാളുമായി ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Posted on: November 14, 2017 9:25 pm | Last updated: November 14, 2017 at 9:25 pm
SHARE

ഡല്‍ഹി: രൂക്ഷമായ അന്തരീക്ഷമലിനീകരണം നേരിടുന്ന ന്യൂഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി ഡല്‍ഹി മുഖ്യമന്ത്രി വിളിച്ച കൂടിക്കാഴ്ച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിരസിച്ചു. കെജിരിവാളനെ പോലെ സമയം ധൂര്‍ത്തടിക്കാന്‍ താനില്ലെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. ചണ്ഡീഗഡില്‍ ഹരിയാന മുഖ്യമന്ത്രിയെ കാണാന്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച്ച നടത്താം എന്നായിരുന്നു കെജരിവാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, മലിനീകരണത്തെ രാഷ്ട്രീയ വല്‍കരിക്കാനാണ് കെജിരിവാള്‍ ശ്രമിക്കുന്നത്. അതിനാല്‍ എല്ലാ ചര്‍ച്ചകളും നിശ്ഫലമാണ്. ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായും മലിനീകരണം നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇത് മറച്ചു പിടിക്കാനാണ് കെജിരിവാള്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ തീരുമാനമെടുക്കും. അമരീന്ദര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here