രാജിവെക്കേണ്ടത് മുഖ്യമന്ത്രിയെന്ന് എംടി രമേശ്

Posted on: November 14, 2017 8:05 pm | Last updated: November 14, 2017 at 8:05 pm
SHARE

തോമസ് ചാണ്ടി വിഷയത്തില്‍ രാജിവെക്കേണ്ടത് മുഖ്യമന്ത്രിയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങം.സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തില്‍ ഇനി തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

ചാണ്ടിക്കെതിരെ സംസാരിക്കാന്‍ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനമാണ്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്‌മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. ആ പണം തിരികെ തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here