മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി; തോമസ് ചാണ്ടി തിരുവനന്തപുരത്തേക്ക്

Posted on: November 14, 2017 7:29 pm | Last updated: November 15, 2017 at 10:06 am
SHARE

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം കത്തിനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ മറ്റു മന്ത്രിമാരും പങ്കെടുത്തു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

അതേസമയം, തോമസ് ചാണ്ടി നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.

ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യവും തോമസ് ചാണ്ടി ആലോചിക്കുന്നുണ്ട്. ഇതിനായി ഉടന്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് പോകും. എന്‍സിപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.