Connect with us

Kerala

തോമസ് ചാണ്ടിയുടെ രാജി: തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് എന്‍സിപി

Published

|

Last Updated

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടാന്‍ എന്‍സിപി നേതൃയോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടി സ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തില്‍ ഭൂരിപക്ഷം ആളുകളും പ്രകടിപ്പിച്ചത്. കലക്ടര്‍ക്ക് എതിരായ തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എന്‍സിപിയുടെ തീരുമാനം പുറത്തുവന്നത്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് മന്ത്രിയെ നിശ്ചിക്കുവാനോ മാറ്റുവാനോ തീരുമാനമെടുക്കാന്‍ സംഘടനാപരമായി അധികാരമില്ല. കേന്ദ്ര പാര്‍ലിമെന്ററി പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. യോഗത്തില്‍ ഉണ്ടായ പൊതുവികാരം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുമെന്നും യോഗത്തിന് ശേഷം ടിപി പീതാംബരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാർട്ടിയുടെ തീരുമാനം ഇപ്പോൾ മാധ്യമങ്ങളെ അറിയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ എകെ ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

---- facebook comment plugin here -----

Latest