നൂഡും സെക്‌സി ദുര്‍ഗയും ഒഴിവാക്കി; ഐഎഫ്എഫ്‌ഐ ജൂറി തലവന്‍ രാജിവെച്ചു

Posted on: November 14, 2017 2:38 pm | Last updated: November 14, 2017 at 4:18 pm
SHARE

ന്യൂഡല്‍ഹി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി തലവന്‍ സ്ഥാനത്ത് നിന്ന് സുജേഷ് ഘോഷ് രാജിവെച്ചു. സെക്‌സി ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്ക് 24 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. എന്നാല്‍ മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ, രവി ജാദവിന്റെ നൂഡ് എന്നീ സിനിമകള്‍ ഒഴിവാക്കിയാണ് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

കഹാനി, കഹാനി 2, അഹല്ല്യ, റാണി സിംഗ് എന്നി സിനിമകളുടെ സംവിധായകനാണ് സുജോയ് ഘോഷ്. ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മലയാളത്തില്‍ നിന്ന് ടേക്ക് ഓഫ് മാത്രമാണ് ഇക്കുറി പനോരമയില്‍ ഇടം കണ്ടത്.