Connect with us

Kerala

എന്‍സിപിയും കൈവിടുന്നു; തോമസ് ചാണ്ടി രാജിയിലേക്ക്

Published

|

Last Updated

ആലപ്പുഴ: കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് എന്‍സിപി അയയുന്നു. ചാണ്ടി രാജിവെക്കേണ്ടത് അനിവാര്യമാണെന്ന പൊതുവികാരം എന്‍സിപി ഭാരവാഹി യോഗത്തില്‍ നിന്നുണ്ടായി. മുന്നണി മര്യാദ പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അല്‍പം മുന്‍പ് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന നേതൃത്വം ഇന്ന് രാവിലെയും രംഗത്തെത്തിയിരുന്നു.

 

Latest