Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. തീവ്രവാദി സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു.

അതേസമയം, പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ത്രാലിലും രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ മൂന്നാം തവണയാണ് ഇവിടെ ഏറ്റുമുട്ടലുണ്ടാകുന്നത്. ഇന്നലെ ഹന്ദാരയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു

Latest