‘ലൈംഗികത മൗലികാവകാശം’; ഹാര്‍ദിക്കിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി

Posted on: November 14, 2017 1:03 pm | Last updated: November 14, 2017 at 3:45 pm
SHARE

ന്യൂഡല്‍ഹി: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്ക് പട്ടേലിന്റേതെന്ന് ആരോപിക്കുന്ന ലൈംഗിക സിഡി വിവാദത്തില്‍ ഹാര്‍ദിക്ക് പട്ടേലിനെ പിന്തുണച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ”പ്രിയപ്പെട്ട ഹാര്‍ദിക്ക് പട്ടേല്‍, നിങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല. ലൈംഗികയെന്നത് മൗലികാവകാശമാണ്”- ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു.

ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഹര്‍ദിക് പട്ടേലിനെതിരെ ലൈംഗിക ദൃശ്യം അടങ്ങിയ സി ഡി പുറത്തായത്. ഹോട്ടല്‍ മുറിയില്‍ സ്ത്രീയുമൊത്തുള്ള ഹര്‍ദിക് പട്ടേലിന്റെ ദൃശ്യങ്ങളാണ് സി ഡിയില്‍ ഉള്ളത്.

വീഡിയോയില്‍ താനായിരുന്നെങ്കില്‍ അത് നിറഞ്ഞ മനസ്സോടെ അംഗീകരിക്കുമായിരുന്നെന്നും ബി ജെ പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു വീഡിയോയെക്കുറിച്ച് ഹര്‍ദിക് പട്ടേലിന്റെ പ്രതികരണം. ഇത്തരത്തില്‍ വീഡിയോ പുറത്തുവരുമെന്ന് ഹാര്‍ദിക് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.