Connect with us

Kerala

സോളാര്‍ വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിയുടേത്: കോടിയേരി

Published

|

Last Updated

തിരുവന്തപുരം: സോളാര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള അജന്‍ഡയാണ് തോമസ് ചാണ്ടി വിവാദത്തിന് പിന്നിലെന്നും ഒരു ചാണ്ടിയെ പിടിച്ചുകയറി മറ്റേ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യന്ത്രി തീരുമാനമെടുക്കും. അതിന് മുഖ്യമന്ത്രിക്ക് സമയപരിധി നല്‍കിയിട്ടില്ല. തീരുമാനമെന്തായാലും എന്‍സിപിക്ക് ബാധകമാണ്. എന്‍സിപി കൂടി പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. കൈയേറ്റ വിഷയത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. പരിശോധന പൂര്‍ത്തിയായാലാണ് നടപടിയെടുക്കുക. നിയമം ലംഘിച്ചെങ്കില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കില്ല. വിഷയം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.