Connect with us

Kerala

തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് ഹസന്‍; ഹാജരാകുമെന്ന് തന്‍ഖ

Published

|

Last Updated

തിരുവനന്തപുരം: കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയോട് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. ഫോണില്‍ വിളിച്ചാണ് ഹസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുതെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

എന്നാല്‍ കേസില്‍നിന്ന് പിന്‍മാറില്ലെന്നായിരുന്നു തന്‍ഖ മറുപടി. തോമസ് ചാണ്ടി സുഹൃത്താണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും തന്‍ഖ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ മറുപടി.

തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ തന്‍ഖ വാദിക്കാനെത്തുന്നത്. ഇതിനായി ഇന്നലെ ഇദ്ദേഹം കൊച്ചിയിലെത്തിയിരുന്നു.

Latest