Connect with us

National

അന്തരീക്ഷത്തില്‍ വിഷപ്പുക; ഡല്‍ഹിയില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ വിഷപ്പുക നിറഞ്ഞതിനെ തുടര്‍ന്നുള്ള കാഴ്ചക്കുറവ് കാരണം ഡല്‍ഹിയില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 22 ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചു. 69 എണ്ണം വൈകിയാണ് ഓടുന്നതെന്നും ഉത്തര റയില്‍വേ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി- വരാണസി മഹാനാമ എക്‌സ്പ്രസ്, ഡല്‍ഹി- അസംഗഢ് ഖൈഫിയാത് എക്‌സ്പ്രസ്, ആനന്ദ്‌വിഹാര്‍- മവു എക്‌സ്പ്രസ്, ശ്രീഗംഗാനഗര്‍- ഡല്‍ഹി ഇന്റര്‍സിറ്റി, ഡല്‍ഹി- ഫസ്‌ലിക ഇന്റര്‍സിറ്റി, ഡല്‍ഹി- അലിപൂര്‍ദ്വാര്‍ മഹാനന്ദ എക്‌സ്പ്രസ്, റാക്‌സ്വാല്‍- ഡല്‍ഹി സദ്ഭാവന എക്‌സ്പ്രസ്, ഡല്‍ഹി- മുറാദാബാദ് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.

വിഷപ്പുക കുറയാത്തതിനാല്‍ ഇന്നലെയും ഗുഡ്ഗാവിലെ സ്‌കൂളുകള്‍ തുറന്നില്ല. നാല് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്നലെ മുതല്‍ വീണ്ടും തുറന്നിട്ടുണ്ട്.