ദൃശ്യങ്ങള്‍ തന്റേതല്ല; ബിജെപിയുടെത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹര്‍ദിക് പട്ടേല്‍

Posted on: November 13, 2017 9:15 pm | Last updated: November 24, 2017 at 9:01 pm
SHARE

ഗാന്ധിനഗര്‍: ചാനലുകളില്‍ പ്രചരിപ്പിച്ച ലൈംഗികദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. എന്‍ ഡി ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
നാലുമിനുട്ട് ദൈര്‍ഘ്യമുള്ള ഹോട്ടലില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു ക്ലിപ്പാണ് ഇന്നു പുറത്തെത്തിയത്. 2017 മേയ് 16 എന്നാണ് വീഡിയോയില്‍ തീയതി കാണാന്‍ സാധിക്കുന്നത്. ഹാര്‍ദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

തന്റെ ലൈംഗിക സിഡി ബിജെപി പുറത്തിറക്കിയേക്കുമെന്ന് മുമ്പെ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു.
രണ്ടുഘട്ടമായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് സമുദായനേതാവു കൂടിയായ ഹാര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായിരുന്നു പട്ടേല്‍ സമുദായത്തിന്റെ പിന്തുണ. 22 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. വാശിയേറിയ പോരാട്ടമാണ് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഇക്കുറി നടക്കുന്നത്.