ഗെയില്‍: ആശങ്കയുണ്ടെങ്കില്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി

Posted on: November 13, 2017 8:28 pm | Last updated: November 13, 2017 at 8:28 pm
SHARE

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഇനിയും ചര്‍ച്ചയീലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ചര്‍ച്ച ആവിശ്യാമാണോ എന്ന് സമര സമിതിക്ക് തീരുമാനിക്കാവുന്നതാണ്.

പദ്ധതി പ്രദേശത്തെ ജനതയ്ക്ക് ആശങ്കയുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഗെയില്‍ അപകടമാണെന്ന തരത്തില്‍ ഭീതി പരത്തരുത്.പരമാവധി അപകടം കുറക്കാനായി എല്ലാം ചെയ്തിട്ടുണ്ട്. മൂന്ന് കേന്ദ്ര ഏജന്‍സികളും ഒരു സംസ്ഥാന ഏജന്‍സിയും പദ്ധതിയുടെ സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. എസി മൊയ്തീന്‍ പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here