എകെ ശശീന്ദ്രന്റെ ഫോണ്‍വിളിയുടെ ശബ്ദരേഖ പരിശോധിക്കേണ്ടതില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

Posted on: November 13, 2017 8:18 pm | Last updated: November 14, 2017 at 10:12 am
SHARE

തിരുവനന്തരപുരം: രാജിവെച്ച മന്ത്രി എ.കെ.ശശീന്ദ്രന്റെ വിവാദമായ ഫോണ്‍വിളിക്കേസില്‍ ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്റെ നിലപാട്. ഫോണ്‍ കോളുകളിലെ ശബ്ദം ശശീന്ദ്രന്റേയാണോ എന്ന് ഉറപ്പിക്കാന്‍ ലാബില്‍ അയച്ച് പരിശോധിക്കണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി. എന്നാല്‍, അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി പി.എസ്.ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതുകൂടാതെ ആരോപണത്തെ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.

ഫോണ്‍വിളിക്കേസില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയാല്‍ കായല്‍ കയ്യേറ്റത്തില്‍ ആരോപണം നേരിടുന്ന തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് എന്‍.സി.പി നേതൃത്വം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here