Connect with us

Kerala

ചാണ്ടി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ പിടിച്ചു പുറത്താക്കണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ തയാറായില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജിവൈകുന്നതിനതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഇല്ലെന്ന് എന്‍സിപി നേതൃത്വം വ്യക്തമാക്കി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

 

Latest