Connect with us

National

ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം കോടതിയലക്ഷ്യം: സുപ്രിം കോടതി

Published

|

Last Updated

 

ഡല്‍ഹി: സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം ആരോപണം കോടതിയലക്ഷ്യമെന്ന് സുപ്രിം കോടതി. ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി പിന്‍വലിക്കണമെന്ന് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചതോടെ നാളെ വിധി പ്രസ്താവിക്കാന്‍ കോടതി തീരുമാനിച്ചു.

മെഡിക്കല്‍ കോളെജ് അനുമതിക്കായി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന് സുപ്രിം കോടതി തീരുമാനം. ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയ്ക്കിടയാക്കിയ കാമിനി ജയ്‌സ്വാളിന്റെ ഹര്‍ജി ജസ്റ്റിസ് ആര്‍കെ അഗര്‍വാളിനെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ട് ജസ്റ്റിസ് ജെ ചലമേശ്വര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിന്റെയും ശാന്തി ഭൂഷണിന്റെയും വാദം.