ലെനോവ മോട്ടോ എക്‌സ് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: November 13, 2017 7:18 pm | Last updated: November 13, 2017 at 7:18 pm
SHARE

ന്യൂഡല്‍ഹി: ലെനോവയുടെ മോട്ടോ എക്‌സ് സീരീസിലെ പുതിയ ഫോണ്‍ മോട്ടോ എക്‌സ്് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. വെള്ളവും പൊടിയും കയറാത്ത ഈ ഫോണില്‍ പുതിയ സ്‌നാപ്ഡ്രാഗണ്‍ 630 എസ് ഒ സി പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാം 32 ജിബി സ്‌റ്റോറേജിലും നാല് ജി ബി റാം 64 ജിബി സ്‌റ്റോറേജിലും ഫോണ്‍ ലഭ്യമാണ്. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെയും മോട്ടോഹബ് ഷോപ്പുകളിലൂടെയും മാത്രമാണ് വില്‍പ്പന. തിങ്കളാഴ്ച രാത്രി 11.59 മുതല്‍ വില്‍പ്പന ആരംഭിക്കും. 32 ജിബി വെര്‍ഷന് 20,999 രൂപയും 64 ജിബി വെര്‍ഷന് 22,999 രൂപയുമാണ് വില.

ആന്‍ഡ്രോയിഡ് 7.1.1 നുഗോട്ട് ഒഎസ്, 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി. എല്‍ടിപിഎസ് ഐപിഎസ് ഡിസ്‌പ്ലേ, 424 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, കേണിംഗ് ഗറില്ല ഗ്ലാസ് സംരക്ഷണം തുടങ്ങിയ ഫോണിന്റെ സവിശേഷതകളാണ്.

ഇരട്ട റിയല്‍ ക്യാമറയാണ് ഫോണിലുള്ളത്. ഡുവല്‍ ഓട്ടോഫോകസ് പിക്‌സല്‍ സെന്‍സറോട് കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറയും 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറോട് കൂടിയ മറ്റൊരു ക്യാമറയുമാണ് പിറകുവശത്ത് നല്‍കിയിരിക്കുന്നത്. 16 മെഗാപിക്‌സലാണ് മുന്‍ ക്യാമറയുടെ കരുത്ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here