Connect with us

Kerala

പുതുവൈപ്പിന്‍ പ്ലാന്റ്: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധ സമിതി

Published

|

Last Updated

പുതുവെെപ്പിനിൽ സമരക്കാരെ പോലീസ് നേരിടുന്നു. – ഫയൽ

തിരുവനന്തപുരം: പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്ലാന്റിന് അനുമതി നല്‍കുമ്പോള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച ചട്ടങ്ങള്‍ ഐഒസി പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദുരന്ത നിവാരണ സമിതി വിഷയം പുനഃപരിശോധിക്കണം. പുതുവൈപ്പിനില്‍ ഐഒസി പണിത മതില്‍ പൊളിച്ചുമാറ്റണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം പ്ലാന്റ് അടച്ചുപൂട്ടണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സമരസമിതി വ്യക്തമാക്കി. എന്ത് വിലകൊടുത്തും തീരുമാനം നടപ്പാക്കാന്‍ പ്രവര്‍ത്തിക്കും. ആശങ്ക പരിഹരിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും സമരസമിതി വ്യക്തമാക്കി.

പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിന് എതിരെ 2006 മുതലാണ് സമരം ആരംഭിച്ചത്. പ്ലാന്റ് ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നാണ്് ആരോപണം. ഈ വര്‍ഷം ഫെബ്രുവരിയിലാണ്്് ഐഒസിക്കെതിരെ സമരം ശക്തമായത്. സമരത്തിനെതിരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് ഏറെ വിവാദമായിരുന്നു. സ്ത്രീകളും കുട്ടികള്‍ക്കുമെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

Latest