ഇന്ത്യയെ ആഗോള നിര്‍മാണ ഹബ്ബാക്കി മാറ്റും: പ്രധാനമന്ത്രി

Posted on: November 13, 2017 4:54 pm | Last updated: November 13, 2017 at 4:56 pm
SHARE
മനിലയിൽ വാണിജ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

മനില: ഇന്ത്യയെ ആഗോള നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കളെ തൊഴില്‍ ദാതാക്കളാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന വാണിജ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രിയടെ പ്രസംഗത്തില്‍ നിന്ന്:

  • രാജ്യത്തെ നല്ലൊരു വിഭാഗത്തിനും ബാങ്കിംഗ് സേവനങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ജന്‍ ധന്‍ അക്കൗണ്ട് പദ്ധതി ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ ഈ സ്ഥിതി മാറ്റി. ഇതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറിമറിഞ്ഞു.
  • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗം മേഖലകളും വിദേശ നിക്ഷേപത്തിനായി തുറന്നിട്ടിരിക്കുകയാണ്.
  • ചുരുങ്ങിയ ഗവണ്‍മെന്റ്, പരമാവധി ഭരണം എന്നതാണ് ഗവണ്‍മെന്റിന്റെ നയം. ഇതുവഴി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1200 കാലഹരണപ്പെട്ട നിയമങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് കമ്പനികള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തു.
  • രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ജനങ്ങളിലേക്ക് എത്താന്‍ തങ്ങള്‍ ടെക്‌നോളജിയെയാണ് ഉപയോഗപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here