മോദി-ട്രംപ് കൂടിക്കാഴ്ച; സുരക്ഷാ, പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ചയായി

Posted on: November 13, 2017 4:34 pm | Last updated: November 13, 2017 at 5:36 pm
SHARE

മനില: ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സുരക്ഷയുമായും പ്രതിരോധവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മറ്റു ഉഭയകക്ഷി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യാ – യുഎസ് വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി.

ഇന്തോ – പസഫിക് മേഖലയിലെ വേഗത്തില്‍ വളരുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് ചര്‍ച്ചക്കിടെ ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരുകയാണെന്നും ഏഷ്യയുടെയും മനുഷ്യത്വത്തിന്റെയും പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here