ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

Posted on: November 13, 2017 4:17 pm | Last updated: November 13, 2017 at 7:04 pm

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. കാലാവധി അടിയന്തരമായി വെട്ടിക്കുറക്കാനുള്ള കാരണം വിശദമാക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയത്. വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മൂന്ന് വര്‍ഷമുള്ള ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുകയായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തൊട്ട് തലേ ദിവസമായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് മടക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.