ജയരാജനെതിരെ നടപടിയെടുത്തിട്ടില്ല; വാര്‍ത്തകള്‍ മാധ്യമസൃഷ്ടി: സിപിഎം

Posted on: November 13, 2017 3:44 pm | Last updated: November 13, 2017 at 3:44 pm
SHARE

തിരുവനന്തപുരം: പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ജയരാജനെതിരെ അച്ചടക്ക നടപടികളെടുത്തിട്ടില്ല. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാര്‍ത്ത സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍. ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി എന്നത് മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി മാത്രമാണെന്നും സിപിഎം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here