നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യാത്രക്കാരൻ അറസ്റ്റിൽ

Posted on: November 13, 2017 3:30 pm | Last updated: November 13, 2017 at 3:30 pm
SHARE
ഫയൽ ചിത്രം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കിയ തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് അറസ്റ്റിലായത്. 

ക്ലിൻസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് നെടുന്പാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here