Connect with us

National

മണിപ്പൂരില്‍ സ്‌ഫോടനം: രണ്ട് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരിലെ ചന്ധേലില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് ജവാന്മാര്‍ക്ക് പരുക്കേറ്റു. സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. 18 അസാം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയിലെ ജില്ലയാണ് ചന്ധേല്‍. ഇന്ന്  രാവിലെ ആറ് മണിയോടെ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Latest