ഭൂകമ്പത്തില്‍ നടുങ്ങി ഇറാന്‍; മരണ സംഖ്യ 330 ആയി

Posted on: November 13, 2017 9:40 am | Last updated: November 13, 2017 at 7:04 pm
SHARE

 

ബാഗ്ദാദ്/അങ്കാറ: ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 330 ആയി. 1,686 പേര്‍ക്ക് പരുക്കേറ്റു. 70,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയാണ് പ്രഭവ കേന്ദ്രം.

റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നുവീണു.

താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഷാര്‍ജയിലും ദുബൈയിലും ഇതിന്റെ പ്രകമ്പനമുണ്ടായി. 2003ല്‍ ഇറാഖിലുണ്ടായ വന്‍ ഭൂചനലനത്തില്‍ 31,000 പേര്‍ മരിച്ചിരുന്നു. 2005ല്‍ 600പേരും 2012ല്‍ 300 പേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here