Connect with us

Business

ഇന്ത്യന്‍ സൂചിക പ്രതിവാര നഷ്ടത്തില്‍

Published

|

Last Updated

റെക്കോര്‍ഡ് പ്രകടനങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ ഓഹരി സൂചിക ഒരു ശതമാനം പ്രതിവാര നഷ്ടത്തില്‍. മുന്‍ നിര ഓഹരികളില്‍ ലാഭമെടുപ്പിന് നിക്ഷേപകര്‍ ഉത്സാഹിച്ചതും ആഭ്യന്തര വിദേശ മാര്‍ക്കറ്റുകളിലെ പ്രതികുല വാര്‍ത്തകളും വിപണിയുടെ ദിശതിരിച്ചു. ബി എസ് ഇ സൂചിക 371 പോയിന്റും എന്‍ എസ് ഇ 130 പോയിന്റും ഇടിഞ്ഞു.
രാജ്യത്തെ വ്യവസായിക ഉത്പാദനം സെപ്റ്റംബറില്‍ 3.8 ശതമാനമായി ചുരുങ്ങിയന്റെ ആഘാതം ഇന്ന് വ്യാപാരം തുടങ്ങുന്ന ആദ്യ മണികൂറില്‍ തന്നെ വിപണിയെ സമ്മര്‍ദ്ദത്തിലാക്കാം. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ച ശേഷമാണ് വ്യവസായിക ഉത്പാദനത്തിന്റെ കണക്കുകള്‍ വന്നത്.

മുന്‍ നിര ഓഹരിയായ എം ആന്റ എം വില 4.68 ശതമാനം ഉയര്‍ന്ന് 1393 രൂപയായി. നാല് ശതമാനം നേട്ടത്തില്‍ എച്ച് യു എല്‍ 1290 ലേക്ക് കയറി. ഇന്‍ഫോസീസ് 960 ലും റ്റി സി എസ് 2703 ലും വിപ്രോ 302 രൂപയിലുമാണ്. അതേ സമയം മുന്‍ നിര ഫാര്‍മ്മ ഓഹരിയായ ലുപിന്റെ നിരക്ക് 20 ശതമാനം ഇടിഞ്ഞ് 833 രൂപയായി. സിപ്ല നാല് ശതമാനം കുറഞ്ഞ് 609 ലും എയര്‍ടെല്‍ ഏഴ് ശതമാനം താഴ്ന്ന് 501 ലും ആര്‍ ഐ എല്‍ ഓഹരി വില ആറര ശതമാനം കുറഞ്ഞ് 883 ലും ടാറ്റാ മോട്ടേഴ്‌സ് 422 രൂപയിലുമാണ്.
മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ആറ് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ മൊത്തം 60,400 കോടി രൂപയുടെ ഇടിവ്. ആര്‍ ഐ എല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേ ങ്ക്, ഐ റ്റി സി, മാരുതി, ഒ എന്‍ ജി സി എന്നിവക്ക് തിരിച്ചടി.
ബോംബെ സൂചിക താഴ്ന്ന നിലവാരത്തില്‍ നിന്ന് 33,866 വരെ ഉയര്‍ന്നു. ഈ വേളയില്‍ മുന്‍ നിര ഓഹരികള്‍ക്ക് നേരിട്ട തളര്‍ച്ച വില്‍പ്പന തരംഗം സൃഷ്ടിച്ചു. വാരാന്ത്യം സൂചിക 33,108 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗില്‍ 33,314 ലാണ്.
നിഫ്റ്റി സൂചിക 10,452 ല്‍ നിന്നുള്ള കുതിപ്പില്‍ 10,490 വരെ കയറി. ഈ അവസരത്തില്‍ വിപണി വില്‍പ്പനക്കാരുടെ വിലയില്‍ അകപ്പെട്ടു. ഇതോടെ 10,254 ലേയ്ക്ക് താഴ്ന്ന ശേഷം 10,321 ലാണ്. ഈ വാരം മുന്നേറാന്‍ ശ്രമിച്ചാല്‍ 10,456-10,591 ല്‍ തടസം നേരിടാം. വില്‍പ്പന സമ്മര്‍ദ്ദം തുടര്‍ന്നാല്‍ നിഫ്റ്റിക്ക് 10,220-10,119 ഇ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 4043 കോടി രൂപയുടെ ഓഹരികള്‍ പോയവാരം വിറ്റു. സൂചികയുടെ തളര്‍ച്ചക്ക് ഇടയില്‍ ആഭ്യന്തര ഫണ്ടുകള്‍ 2880 കോടിരൂപ നിക്ഷേപിച്ചു. വിനിമയ വിപണിയില്‍ രൂപക്ക് തളര്‍ച്ച. ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 65.16 ലാണ് വൂപ. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് രൂപക്ക് തിരിച്ചടിയാവും. രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണ വില വീപ്പക്ക് 56.85 ഡോളര്‍. ന്യൂയോര്‍ക്കില്‍ സ്വര്‍ണം വില ഔണ്‍സിന് 1269 ഡോളറില്‍ നിന്ന് 1286 വരെ കയറിയ ശേഷം 1276 ലേക്ക് താഴ്ന്നു.

 

---- facebook comment plugin here -----

Latest