ഇന്ത്യന്‍ വനിതകള്‍ക്ക് ഷാര്‍ജ പോലീസിന്റെ ആദരം

Posted on: November 12, 2017 8:07 pm | Last updated: November 16, 2017 at 6:54 pm
SHARE

ഷാര്‍ജ: കളഞ്ഞുകിട്ടിയ തുക പോലീസില്‍ തിരികെ ഏല്‍പിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളെ ഷാര്‍ജ പോലീസ് ആദരിച്ചു. റെനോ ഭട്ട്, ഗൗരി ഗിരീഷ് എന്നീ രണ്ട് സ്ത്രീകളാണ് പ്രവാസി ഇന്ത്യക്കാരുടെ അഭിമാനമായത്. മികച്ച മാതൃകയാണ് സ്ത്രീകള്‍ കാണിച്ചതെന്നും തുക പോലീസിനു കൈമാറുകയും അന്വേഷണത്തോട് അവര്‍ സഹകരിക്കുകയും ചെയ്തുവെന്ന് ഷാര്‍ജ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഖലീഫ ഖലന്തര്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുകയും കാര്യങ്ങളോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യുന്നവരെ ഷാര്‍ജ പോലീസ് അഭിനന്ദിക്കാറുണ്ട്.

പോലീസിന്റെ ജോലിയെ സഹായിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കാറുണ്ട്. ജനങ്ങളുടെ പിന്തുണയോടെ മേഖലയില്‍ സുരക്ഷയും സഹകരണവും ഉറപ്പുവരുത്താനാണ് പോലീസിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here