മുഖ്യമന്ത്രിയുടെ പുതിയ പാക്കേജ് പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന് ഗെയില്‍ സമരസമിതി

  • ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി.
Posted on: November 12, 2017 7:59 pm | Last updated: November 13, 2017 at 11:23 am
SHARE

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുതിയ പാക്കേജ് പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന് ഗെയില്‍ സമരസമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.

ഈ മാസം പതിനാറ് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. പതിനെട്ടാം തീയതി ഏഴ് ജില്ലകളില്‍ നിന്നുള്ള സമരക്കാരെ പങ്കെടുപ്പിച്ച് കോഴിക്കോട് കണ്‍വെന്‍ഷന്‍ നടത്തും.

സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും പോലീസ് അതിക്രമം സംബന്ധിച്ച് നിയമസഭാ ഉപസമിതി അന്വേഷിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യമുന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here