ഐ പി ബി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Posted on: November 12, 2017 7:34 pm | Last updated: November 12, 2017 at 7:34 pm
SHARE
ഐ പി ബി പുസ്തകങ്ങള്‍ ഡോ. കെ കെ എന്‍ കുറുപ്പ് സുലൈമാന്‍ ഹാജിക്കും ഡോ. ഹുസൈന്‍ രണ്ടത്താണിക്കും നല്‍കി പ്രകാശനം ചെയ്യുന്നു.

ഇമാം വഹബി ഇസ്‌ലാമിന്റെ ‘മുഹമ്മദ് (സ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന ഇംഗ്ലീഷ് കൃതിയുടെയും, ശുജായി മൊയ്തു മുസ്‌ലിയാരുടെ ‘ഫൈളുല്‍ ഫയ്യാള്’ എന്ന അറബി മലയാളം കൃതിയുടെയും മലയാള വിവര്‍ത്തനങ്ങള്‍ പുസ്തക മേളയിലെ ലിറ്ററേച്ചര്‍ ഫോറത്തില്‍ പ്രകാശനം ചെയ്തു.
കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് ഫാത്തിമ ഗ്രൂപ്പ് എം ഡി സുലൈമാന്‍ ഹാജിക്കും ഡോ. ഹുസൈന്‍ രണ്ടത്താണിക്കും കോപ്പികള്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. എ പി കുഞ്ഞാമുവും ഡോ. സക്കീര്‍ ഹുസൈനുമാണ് വിവര്‍ത്തനം ചെയ്തത്.

അഡ്വ. വൈ എ റഹീം, ഡോ. സക്കീര്‍ ഹുസൈന്‍, അഡ്വ. പി ശ്രീധരന്‍ പിള്ള, ലിപി അക്ബര്‍, അബൂബക്കര്‍ അസ്ഹരി, ശമീം തിരൂര്‍, ജബ്ബാര്‍ പി സി കെ, അമ്മാര്‍ കീഴുപറമ്പ്, സമീര്‍ അവേലം തുടങ്ങിയവര്‍ സംബന്ധിച്ചു.