Connect with us

Uae

'ദി മൈഗ്ര് സാഡ് ാേസ്' പ്രകാശനം ചെയ്തു

Published

|

Last Updated

“ദി മൈഗ്രന്റ് സാന്‍ഡ് സ്റ്റോണ്‍സ്” ശിഹാബ് ഗാനം ഹംദ അല്‍ മുര്‍ അല്‍ മുഹൈരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകന്‍ ഇസ്മാഈല്‍ മേലടിയുടെ മൂന്നാമത്തെ കവിതാ സമാഹാരം “ദി മൈഗ്രന്റ് സാന്‍ഡ് സ്റ്റോണ്‍സ്” ഷാര്‍ജ പുസ്തകോത്സവ വേദിയില്‍ കവി ശിഹാബ് ഗാനം ഇമാറാത്തി കവയത്രി ഹംദ അല്‍ മുര്‍ അല്‍ മുഹൈരിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഇസ്മാഈലിന്റെ ആദ്യ ഇംഗ്ലീഷ് സമാഹാരമാണ്. നേരത്തെ “ദില്ലി”, “ചിന്തേരിട്ട കാലം” എന്നീ പുസ്തകങ്ങള്‍ ഇസ്മാഈല്‍ പുറത്തിറക്കിയിരുന്നു.
പത്തു വര്‍ഷത്തെ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നടത്തിയ യാത്രകളില്‍ നിന്നും ചീന്തിയെടുത്ത ഏടുകളാണ് പുതിയ പുസ്തകത്തിലെ കവിതകള്‍ അധികവും. 1997ല്‍ യു എ ഇയില്‍ എത്തിയ ഇസ്മാഈല്‍ 20 വര്‍ഷത്തെ പ്രവാസ ജീവിതാനുഭവങ്ങളും തന്റെ കവിതകള്‍ക്ക് വിഷയമാക്കിയിട്ടുണ്ട്.

ജലീല്‍ പട്ടാമ്പി പുസ്തക പരിചയം നടത്തി. മാഅല്‍ ഐനൈന്‍ സലാമ, ശുറൂഖ് സകരിയ, ഹണി ഭാസ്‌കരന്‍. മസ്ഹര്‍, സലിം അയ്യനത്ത്, ഗാഥ ജെ ജെ കവിതകളുടെ ആസ്വാദനം അവതരിപ്പിച്ചു. അര്‍ഫാസ് ഇഖ്ബാല്‍ പരിപാടി നിയന്ത്രിച്ചു.

 

Latest