ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് നടപ്പാക്കാന്‍ ഉദ്ദേശമില്ല: റിസര്‍വ് ബാങ്ക്

Posted on: November 12, 2017 4:40 pm | Last updated: November 12, 2017 at 4:40 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ വിപുലവും തുല്യവുമായ അവസരങ്ങളുണ്ടെന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

2008ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മുസ്ലിംകള്‍ ഉള്‍പ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം പലിശയെ നിശിദ്ധമായി കാണുന്നതിനാല്‍ അവരെ കൂടി ബാങ്കിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രഘുറാം രാജന്‍ കമ്മിറ്റി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പ് രൂപവത്കരിച്ചിരുന്നു.