ടിക്കറ്റെടുക്കാത്തവരില്‍ നിന്നും റെയില്‍വെ ഈടാക്കിയ പിഴ 100 കോടി

Posted on: November 12, 2017 4:07 pm | Last updated: November 12, 2017 at 7:08 pm
SHARE

ന്യൂഡല്‍ഹി ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തവരില്‍ നിന്നും റെയില്‍വേ ഈടാക്കിയ പിഴ 100 കോടി. ഏഴുമാസത്തിനിടെ സെന്‍ട്രല്‍ റെയില്‍വേ നടത്തിയ പരിശോധനകളിലാണ് യാത്രക്കാരില്‍ നിന്നും 100 കോടി പിഴത്തുക ലഭ്യമായത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. റെയില്‍വേ കൊമേര്‍ഷ്യന്‍ വകുപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ടിക്കറ്റെടുക്കാത്തതിന്റെയും ലഗേജിന് പണമടക്കാത്തതിന്റേയും പേരില്‍ ഇക്കാലയളവില്‍ 19.82 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ടുചെയ്തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വേ നടത്തിയ പ്രത്യേക പരിശോധനയിലാണ് യാത്രക്കാര്‍ കുടുങ്ങിയത്.