Connect with us

International

ഇറാഖില്‍ സൈനിക വിമാനം തകര്‍ന്നുവീണ് ഏഴ് മരണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ സൈനിക വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണ് ഏഴ് ജീവനക്കാര്‍ മരിച്ചു. ഇറാഖിലെ കിഴക്കന്‍ പ്രവിശ്യയിലെ വാസിത്തിലാണ് വിമാനം തകര്‍ന്നുവീണത്. റഷ്യന്‍ നിര്‍മിത എംഐ 17 ഹെലികോപ്റ്ററിലാണ് അപകടത്തില്‍പെട്ടത്. അപകടകാരണം വ്യക്തമല്ല.

ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരെ ഇറാഖ് സൈന്യം നടപടി ശക്തമാക്കുന്നതിനിടെയാണ് അപകടം.