രോഗികളോടുള്ള മോശം പെരുമാറ്റം; ആശുപത്രി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

Posted on: November 12, 2017 12:58 pm | Last updated: November 12, 2017 at 8:00 pm
SHARE

രോഗികളോട് ധിക്കാരസ്വരത്തില്‍ സംസാരിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയച്ചത്. ആശുപത്രിയിലെത്തിയ രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച്ത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടുക്കി ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചിരിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ഡി എം ഒ യെ ചുമതലപ്പെടുത്തിയിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ്ണമായും രോഗീ സൗഹൃദമാക്കുവാന്‍ ഉള്ള തീവ്ര യജ്ഞ പരിപാടികളുമായാണ് ഗവ: മുന്നോട്ട് പോവുന്നത്. ആ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്താനാവില്ല.
ആശുപത്രികള്‍ അധികാര കേന്ദ്രങ്ങള്‍ അല്ല മറിച്ച് സേവന കേന്ദ്രങ്ങളാണെന്ന ബോധം ഓരോ ജീവനക്കാരിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.