തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി

Posted on: November 12, 2017 12:40 pm | Last updated: November 12, 2017 at 4:46 pm
SHARE

തിരുവനന്തപുരം: കായല്‍ കയ്യേറിയെന്ന് ആരോപണത്തില്‍ തോമസ് ചാണ്ടി രാജിവെക്കെണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് എന്‍സിപി. എന്നാല്‍, ഇന്നു നടക്കുന്ന ഇടതുമുന്നണിയുടെ യോഗത്തിന് മുന്നോടിയായി സിപിഎം സിപിഐ-എന്‍സിപി എന്നിസംഘടനകളുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തോമസ്ചാണ്ടി രാജിവെക്കണമെന്ന കടുത്ത നിലാപട് സിപിഎം ആദ്യം ഇടതുമുന്നണിയില്‍ വെക്കില്ല. അതെ സമയം തോമസ്ചാണ്ടി രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍സിപി നിലപാട് കടുപ്പിച്ചു. ഹൈകോടതി തീരുമാനത്തിന് ശേഷമെ ഇത് ചര്‍ച്ചയാക്കാനാകൂ. എകെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ ചാണ്ടി മന്ത്രിസ്ഥാനം ഒഴിയുമെന്നും അവര്‍പറഞ്ഞു.